മട്ടന്നൂർ മഹാദേവ ക്ഷേത്രോത്സവം ബുധനാഴ്ച മുതൽ

Share our post

മട്ടന്നൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രോത്സവം 28 മുതൽ മാർച്ച് ആറ് വരെ നടക്കും. 28-ന് രാത്രി 8.30-ന് തന്ത്രി അഴകം മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടി ഉയർത്തും. രാത്രി ഒൻപതിന് ഓട്ടൻതുള്ളൽ, ഉത്സവ വാദ്യം എന്നിവ നടക്കും. 

29-ന് വൈകീട്ട് അഞ്ചിന് തായമ്പക, രാത്രി 10.30-ന് കലാപരിപാടികൾ, നൃത്തമഞ്ജരി, ഒന്നിന് രാത്രി 10.30-ന് വിൽകലാമേള, രണ്ടിന് രാത്രി 10.30-ന് ഗാനമേള. മൂന്നിന് രാത്രി 10.30-ന് നാട്ടറിവ് പാട്ടുകൾ, നാലിന് വൈകീട്ട് അഞ്ചിന് ചെറുതാഴം ചന്ദ്രന്റെ തായമ്പക, രാത്രി 10.30ന് കോട്ടക്കൽ പി.എസ്.വി നാട്യസംഘം അവതരിപ്പിക്കുന്ന കഥകളി എന്നിവയുണ്ടാകും.

അഞ്ചിന് വൈകീട്ട് അഞ്ചിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മക്കളും ചേർന്നുള്ള ട്രിപ്പിൾ തായമ്പക, രാത്രി പള്ളിവേട്ട എഴുന്നള്ളത്ത്. ആറിന് രാവിലെ 11-ന് അക്ഷര ശ്ലോക സദസ്സ്, തുടർന്ന് ആറാട്ടോടെ ഉത്സവം സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!