വി.കെ.ജോസ് പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിച്ച നേതാവ്; സണ്ണി ജോസഫ്

കോളയാട്: സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്ത് പിടിച്ച മികച്ച ജനകീയ നേതാവായിരുന്നു അന്തരിച്ച കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. ജോസെന്ന് സണ്ണി ജോസഫ് എം.എൽ.എ.കോൺഗ്രസ് കോളയാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ചവി.കെ.ജോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിൽ മാതൃകാപരമായവികസന പ്രവർത്തനങ്ങളായിരുന്നു അദ്ദേഹം നടത്തിയിരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ അനിതര സാധാരണമായ കഴിവാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു.
മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.റിജി , റോയ് പൗലോസ് , ഫാ.ജോബി കാരക്കാട്ട് , കെ.ടി.ജോസഫ് , സി.വിജയൻ , എ.കെ.പ്രേമരാജൻ , ജോർജ് കാനാട്ട് , അന്ന ജോളി ,കെ.ജെ. മനോജ് എന്നിവർ സംസാരിച്ചു.