ഏലപീടികയിൽ നിന്നും പിടികൂടിയ കുരങ്ങുകളെ തുറന്നുവിട്ടത് വന്യജീവി സങ്കേതത്തില്‍: ഡി.എഫ്.ഒ

കണിച്ചാർ: കുരങ്ങ് ശല്യം രൂക്ഷമായ കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയില്‍ നിന്നും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സഹായത്തോടെ പിടികൂടിയ ശല്യക്കാരായ കുരങ്ങുകളെ തുറന്നുവിട്ടത് വന്യ ജീവി സങ്കേതത്തിലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ.
ഏലപ്പീടികയില്‍ കുരങ്ങന്‍മാരെ തുറന്ന് വിടുന്നുവെന്ന പത്രവാര്‍ത്തയില്‍ കഴമ്പില്ലെന്നും ഇക്കാര്യം സംബന്ധിച്ച് കൊട്ടിയൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഖേന അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഡി.എഫ്.ഒ വ്യക്തമാക്കി.