മട്ടന്നൂരിൽ മദ്യവില്പനക്കിടെ ചാവശേരി സ്വദേശി അറസ്റ്റിൽ

മട്ടന്നൂർ: അനധികൃത മദ്യവിൽപ്പന നടത്തിയ ചാവശ്ശേരി സ്വദേശി ടൈറ്റ് ഷാജി എന്ന പി. ഷജിത്തിനെ (48) മട്ടന്നൂർ റെയിഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ. ഉത്തമനും സംഘവും ചാവശ്ശേരിയിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.കെ. സാജൻ, സതീഷ് വിളങ്ങോട്ട് ഞാലിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, കെ.കെ. രാഗിൽ, മഞ്ജു വർഗീസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.