പ്രവാസി വേൾഡ് മലയാളി കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു

കണ്ണൂർ : പ്രവാസി വേൾഡ് മലയാളി കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. കണ്ണൂർ ബ്രോഡ് വീൻ ഹാളിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ റിഷി പൽപ്പു ഉദ്ഘാടനം നിർവഹിച്ചു. ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ മലബാറിന്റെ അനന്തമായ സാധ്യതകൾ ലോകമെങ്ങും അവതരിപ്പിക്കാനും അതുവഴി കണ്ണൂരിന്റെ വികസന സാധ്യതകൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു.
തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് കെ. സുനിൽകുമാർ, സെക്രട്ടറി അനൂപ് പണിക്കശ്ശേരി, വി. രാമചന്ദ്രൻ, ജോർജ് തയ്യിൽ, ആന്റണി നെറോണ, എ.കെ. ബാലകൃഷ്ണൻ, ബേബി സുനകൻ, സമീർ മാവിലായി, എ.ടി നിഷാന്ത്, വി. ദിനേശ്, വി.പി. രവീന്ദ്രൻ, ജസ്റ്റിൻ തോമസ്, എം. പ്രഭാകരൻ, പി. മൻമോഹൻ, വിഹാസ് അത്താഴക്കുന്ന്, എം. ഗണേശൻ, പി.എം. ബാബു, പി. രജിത് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ണൂർ ജില്ലാ ഭാരവാഹികൾ:
കെ.സി. മിനിഷ് (കൺവീനർ), ടി. മിലേഷ് കുമാർ, കെ. നീലേശ്, രതീഷ് ആന്റണി, പി.പി. അബ്ദുൽസലാം (ജോ: കൺവീനർ), ഡി.പി. ജോസ് (ജന: സെക്ര).