വിവിധ മേഖലകളിൽ പരിശീലകരാകാൻ അവസരം
തളിപ്പറമ്പ് : കണ്ണൂർ റുഡ്സെറ്റ്, മറ്റ് ജില്ലകളിലെ ആർസെറ്റികൾ എന്നിവിടങ്ങളിൽ ഹ്രസ്വകാല കോഴ്സുകളിലേക്ക് പരിശീലകർ ആകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
ഫാസ്റ്റ് ഫുഡ് മേക്കിംഗ്, ട്രാവൽ ആൻഡ് ടൂറിസം, അലുമിനിയം ഫാബ്രിക്കേഷൻ, വെൽഡിങ്, മൊബൈൽ ഫോൺ റിപ്പയറിങ്, ടൂവീലർ മെക്കാനിക്, എ.സി & റഫ്രിജറേഷൻ സർവീസ്, ബ്യൂട്ടിപാർലർ മാനേജ്മെന്റ്, തയ്യൽ, അച്ചാർ-പപ്പടം-മസാല പൗഡർ നിർമാണം, സി.സി.ടി.വി ഇൻസ്റ്റലേഷൻ, കംപ്യൂട്ടർ ഹാർഡ്‌വെയർ നെറ്റ്‌വർകിങ് മേഖലകളിലാണ് പരിശീലകരെ നിയമിക്കുന്നത്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ: 0460 2226573