ഒച്ചുകള്‍ പരത്തുന്ന രോഗം കുട്ടികളില്‍ വ്യാപകമാകുന്നു

Share our post

കൊച്ചി: ഒച്ചുകളില്‍ നിന്ന് പകരുന്ന ഇസിനോഫിലിക് മെനിംഗോ എന്‍സെഫലൈറ്റിസ് എന്ന ഗുരുതരരോഗം ദക്ഷിണേന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നതായി പഠനം. കൊച്ചി അമൃത ആശുപത്രി 14 വര്‍ഷമായി നടത്തിയ പഠനത്തിലാണ് മരണത്തിന് ഇടയാക്കുന്നതോ തലച്ചോറിനും ഞരമ്പിനും ശാശ്വതമായ തകരാറുണ്ടാക്കുന്നതോ ആയ ഈ രോഗം കുട്ടികളില്‍ വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയത്.

ഒച്ചുകളില്‍ കാണപ്പെടുന്ന ആന്‍ജിയോസ്ട്രോങ്ങ്ലസ് കാന്റൊനെന്‍സിസ് അഥവാ റാറ്റ് ലങ് വേം (എലിയുടെ ശ്വാസകോശത്തില്‍ രൂപപ്പെടുന്ന അണുക്കള്‍) ആണ് ഇതിനുകാരണമാകുന്നത്. ഒച്ചുകളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ ഒച്ചിന്റെ ലാര്‍വ വീണ വസ്തുക്കളിലൂടെയോ അണുബാധയേല്‍ക്കാം. സാധാരണ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ കടുത്തപനി, അലസത, ദേഷ്യം, ഛര്‍ദി തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങള്‍.

എന്നാല്‍, മെനിഞ്ചൈറ്റിസിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍കൊണ്ട് ഈ രോഗലക്ഷണങ്ങള്‍ കുറയുന്നില്ല എന്നതാണ് വ്യത്യാസം. സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തില്‍ ഇസിനോഫിലുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.

2008മുതല്‍ 2021വരെ നടത്തിയ പഠനത്തില്‍ എറണാകുളത്തെയും സമീപ ജില്ലകളിലെയും കുട്ടികളെയാണ് ഉള്‍പ്പെടുത്തിയത്. അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. കെ.പി. വിനയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!