Kannur
‘നേർവഴി” അത്ര നേരെയല്ല; പരാതിപ്പെടുന്നതിന് ധൈര്യം പകരാൻ പ്രചരണവുമായി എക്സൈസ്

കണ്ണൂർ:സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ആവിഷ്ക്കരിച്ച നേർവഴി പ്രയോജനപ്പെടുന്നില്ല. ജില്ലയിൽ 800 വിദ്യാലയങ്ങളിൽ പദ്ധതി ആരംഭിച്ചെങ്കിലും ഇതുവരെ വിരലിലെണ്ണാവുന്ന പരാതികൾ മാത്രമാണ് ഇതുവഴി എക്സൈസിന് ലഭിച്ചിട്ടുള്ളു.
ലഹരി വിമുക്ത പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണ് ലഹരിവലയിൽ അകപ്പെടുന്ന കുട്ടികളെ തുടക്കത്തിൽ തന്നെ തിരുത്താൻഅദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ ‘നേർവഴി’ നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ അദ്ധ്യാപകർക്ക് എക്സൈസ് വകുപ്പുമായി പങ്കുവച്ച് പരിഹാരം കാണണം.കേസെടുക്കാതെ കുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകി ലഹരി ഉപയോഗം തടയുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
അദ്ധ്യാപകർ അറിയും
കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും പെരുമാറ്റവൈകല്യവുമെല്ലാം ആദ്യം മനസ്സിലാക്കാൻ കഴിയുന്നത് അദ്ധ്യാപകർക്കാണ്. ഇത് കണക്കിലെടുത്താണ് അദ്ധ്യാപകരെ പദ്ധതിയുടെ ഭാഗമാക്കിയത്.വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അദ്ധ്യാപകർക്ക് കോളിലൂടെയോ, വാട്സ്ആപ്പ് സന്ദേശമായോ വിദ്യാർത്ഥിയെ കുറിച്ചുള്ള വിവരങ്ങൾ എക്‌സൈസ് കമ്മിഷറേറ്റിൽ അറിയിക്കണം. വിവരങ്ങൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷറേറ്റിൽ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. നേർവഴി പദ്ധതി വിമുക്തി പദ്ധതിയുടെ ഭാഗമായതിനാൽഎക്‌സൈസ് കമ്മിഷറേറ്റിൽ ലഭിക്കുന്ന വിവരങ്ങൾ വിമുക്തി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാർക്കും കൈമാറാം.
ഡയൽ 9656178000
പരാതി കേൾക്കാൻ എക്‌സൈസ് കമ്മീഷണറേറ്റിൽ പ്രത്യേക നമ്പർ സജ്ജീകരിച്ചിട്ടുണ്ട് .ഈ മൊബൈൽ നമ്പർ അദ്ധ്യാപകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി സ്‌കൂൾ സ്റ്റാഫ് റൂമിൽ നമ്പർ പോസ്റ്റർ രൂപത്തിലാണ് പതിപ്പിച്ചിരിക്കുന്നത്.പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്താൻ എക്സൈസിന്റെ നേതൃത്വത്തിൽ ബസ്സുകളിലും ഇതെ പോസ്റ്റർ പതിച്ചിട്ടുണ്ട്. നേർവഴിയെ കുറിച്ചും ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പറിനെ കുറിച്ചും കൂടുതൽ വിദ്യാലയങ്ങളിൽ പ്രചരണം നടത്തുമെന്നാണ് ഇതുസംബന്ധിച്ച് എക്സൈസ് അധികൃതർ പറയുന്നത്.
ഒരു വർഷം, ആറ് പരാതി
പദ്ധതി ആരംഭിച്ച് ഒരു വർഷമായിട്ടും കണ്ണൂർ ജില്ലയിൽ നിന്ന് അഞ്ചോ ആറോ പരാതികൾ മാത്രമേ എത്തിയിട്ടുള്ളുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.പദ്ധതിയിലൂടെ സ്കൂളുകളിലെ കൗൺസിലർമാർ ഇടപെട്ട് പരിഹാരം കാണുന്നുണ്ട്.കഴിഞ്ഞ വർഷമാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കിയത്.ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ വിദഗ്ധ പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ കൗൺസിലിംഗ്, ബോധവത്ക്കരണം എന്നിവയും നടത്തുന്നുണ്ട്. അദ്ധ്യാപകർക്ക് പുറമേ രക്ഷിതാക്കൾക്കും നേർവഴിയെ വിവരങ്ങൾ ധരിപ്പിക്കാവുന്നതാണ്.പരാതി നൽകിയ ആളുടെ വിവരം രഹസ്യമായി വെക്കുമെന്ന സൗകര്യവും പദ്ധതിക്കുണ്ട്.
Kannur
ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവത്തിന് ആറിന് തുടക്കം


കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ആറ് മുതൽ 13 വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.ആറിന് വൈകിട്ട് 5 .55 ന് കൊടിയേറ്റവും പതിമൂന്നിന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ നിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് പുറപ്പെടുന്ന ആറാട്ട് എഴുന്നള്ളിപ്പ് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ തിരിച്ചെത്തി രാത്രി കൊടിയിറക്കുന്നതോടു കൂടി മഹോത്സവം സമാപിക്കും.രണ്ടാമത്തെ ദിവസം മുതൽ ഏഴാമത്തെ ദിവസം വരെ ക്ഷേത്രത്തിൽ രാവിലെ ഏഴരക്ക് ഭജനയും രാത്രി ഏഴര മുതൽ എട്ടര വരെ പ്രമുഖരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക ദിവസങ്ങളിൽ ആചാര വെടിക്കെട്ടും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി 8.45 മുതൽ പ്രസിദ്ധ കലാകാരന്മാരും കലാസംഘടനകളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി അന്നപ്രസാദവും ഉണ്ടാകും.14ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ സമൂഹസദ്യയും ഉണ്ടായിരിക്കും. മഹോത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകീട്ടും കാഴ്ച ശീവേലിയുണ്ടാകും.
Kannur
മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇൻഡിഗോ


കണ്ണൂർ- മസ്‌കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മലബാർ മേഖലയ്ക്കും ഗൾഫിനും ഇടയിലുള്ള വ്യോമഗതാഗതം ഇതോടെ കൂടുതൽ ശക്തിപ്പെടും. പുതിയ റൂട്ടിൽ ചൊവ്വ,വ്യാഴം,ശനി എന്നീ മൂന്ന് ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടാവുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി അതിവേഗം വളർന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കത്തിനെ ഇൻഡിഗോയുടെ ശൃംഖലയിൽ ചേർക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30 മസ്‌കത്തിൽ എത്തും. തിരിച്ചു മസ്‌കത്തിൽ നിന്ന് 3.35 ന് പുറപ്പെട്ട് രാവിലെ 8.30 ന് കണ്ണൂരിൽ എത്തുന്ന വിധത്തിൽ ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
Kannur
പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഇഴയുന്നു


പാപ്പിനിശ്ശേരി: പഞ്ചായത്തിൽ 4.89 കോടിയുടെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. ഭരണാനുമതി അനുവദിച്ചുകിട്ടിയ പ്രകാരം എസ്റ്റിമേറ്റ്, ടെൻഡർ നടപടികൾ പൂർത്തിയാക്കി അതിവേഗത്തിലാണ് നിർമാണ പ്രവൃത്തി തുടങ്ങിയിരുന്നത്. ഇൻഡോർ സ്റ്റേഡിയത്തിനാവശ്യമായ പൈലിങ് പ്രവൃത്തി തുടങ്ങി നിർമാണ സാമഗ്രികളും എത്തിച്ചു. ഇതിനുശേഷം പ്രവൃത്തി ഇഴയുകയാണ്. പൈലിങ് അടക്കമുള്ള പ്രവൃത്തിയുടെ പാർട്ട് ബിൽ അംഗീകരിച്ചു ലഭിക്കാത്തതിനാലാണ് പ്രവൃത്തി മന്ദഗതിയിലായതെന്നാണ് വിവരം.കഴിഞ്ഞ ഇടതു സർക്കാറിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് പദ്ധതി പ്രഖ്യാപിച്ചത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിനടുത്ത് ഒരേക്കറോളം ഭൂമിയിലാണ് സ്റ്റേഡിയം പണി ആരംഭിച്ചത്. കായിക വകുപ്പ് എൻജീനീയറിങ് വിഭാഗം മണ്ണ് പരിശോധനയുൾപ്പെടെ പ്രാഥമിക നടപടികളെല്ലാം നേരത്തേ പൂർത്തിയാക്കിയിരുന്നു. കായിക വകുപ്പിന് കീഴിൽ ആരംഭിച്ച സ്പോട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. 2023ൽ നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്