പതിനൊന്നു കുപ്പി വിദേശമദ്യവുമായി എരുവേശ്ശി സ്വദേശി പിടിയിൽ

പേരാവൂർ : ശനിയാഴ്ച പുലർച്ചെ നടന്ന പരിശോധനയിൽ 11 കുപ്പി വിദേശ മദ്യം സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്നയാളെ പേരാവൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് കേസെടുത്തു.എരുവേശ്ശി വെമ്പുവയിലെ തേനേത്ത് വീട്ടിൽ ടി.ടി.ജേക്കബാണ് (50) അറസ്റ്റിലായത്. മദ്യവും കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം. പി. സജീവൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ. പത്മരാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.സുരേഷ്, യദു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.