മണിനാദം; നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജന ബോർഡ് നടത്തുന്ന മണിനാദം ജില്ലാതല നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് മണി വരെ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസില്‍ അപേക്ഷ സ്വീകരിക്കും.
ജില്ലാതല മത്സരങ്ങളിൽ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം ലഭിക്കും.
ജില്ലയിലെ മികച്ച ഒരു ടീമിനെ തിരഞ്ഞെടുത്ത് സംസ്ഥാന തലത്തില്‍ പങ്കെടുപ്പിക്കും. ഫോണ്‍: 0497 2705460, 9496836252