THALASSERRY
ഭൂമിദാന പദ്ധതിയുമായി തലശേരി അതിരൂപത

തലശേരി: തലശേരി അതിരൂപതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തമായി സ്ഥലമില്ലാത്ത ഭവനരഹിതർക്ക് ഭൂമി ദാനം ചെയ്ത് തലശേരി അതിരൂപത. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സുമനസുകളായ ആളുകളും തലശേരി സോഷ്യല്‍ സർവീസ് സൊസൈറ്റിയും അതിരൂപതയുടെ ഇടവകകളും വിവിധ പ്രസ്ഥാനങ്ങളും ചേർന്നാണു ഭൂമിദാന പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനുളളില്‍ 132 കുടുംബങ്ങള്‍ക്കായി 10 ഏക്കർ 30 സെന്‍റ് സ്ഥലം വീതിച്ചുനല്‍കിയെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പത്രസമ്മേളനത്തില്‍ അറിയിച്ചു.അതിരൂപത 2018ല്‍ ആരംഭിച്ച മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി 786 വീടുകള്‍ പൂർത്തീകരിച്ചു നല്‍കി.
തലശേരി സോഷ്യല്‍ സർവീസ് സൊസൈറ്റി 108 ഓളം വീടുകള്‍ പണിതു നല്‍കി. ഇതിനിടയില്‍ സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വീടു പണിയാൻ സാധിക്കാത്ത നിരവധി കുടുംബങ്ങള്‍ സഹായ അഭ്യർഥനയുമായി വന്നു. അവരെ സഹായിക്കാനാണ് ഭൂദാന പദ്ധതി ആരംഭിച്ചത്. എല്‍.സി ജോസ് മുണ്ടിയാനിയില്‍ ഒന്നേമുക്കാല്‍ ഏക്കർ സ്ഥലവും സണ്ണി പൊട്ടയ്ക്കല്‍, സജിൻ മാത്യു മലേപ്പറന്പില്‍, സജീവ് മറ്റത്തില്‍ എന്നിവർ ഒരേക്കർ സ്ഥലം വീതവും ദാനം ചെയ്തു. ബെഡൂർ സെന്‍റ് ജോസഫ്സ് പള്ളി ഒരേക്കറും പെരുന്പടവ് സെന്‍റ് ജോസഫ് പള്ളി ഒന്നര ഏക്കർ സ്ഥലവും കോളങ്ങാട് കുരിശുപള്ളി അരയേക്കർ സ്ഥലവും ദാനം ചെയ്തു.
ജോസ് മഠത്തിമ്യാലില്‍ 60 സെന്‍റ് സ്ഥലവും അഡ്വ. ജസ്റ്റി പെരുന്പനാനി 40 സെന്‍റ് സ്ഥലവും ഡി.എം കോണ്‍വെന്‍റ് 25 സെന്‍റ് സ്ഥലവും തങ്കച്ചൻ കോയിക്കല്‍ 24 സെന്‍റ് സ്ഥലവും തലശേരി സോഷ്യല്‍ സർവീസ് സൊസൈറ്റി 15 സെന്‍റ് സ്ഥലവും നല്‍കി.മിക്ക സ്ഥലങ്ങളിലും ഇടവകകള്‍ തന്നെ വീടു നിർമിച്ച് നല്‍കിക്കഴിഞ്ഞു.
ജാതിയോ മതമോ നോക്കാതെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് പത്രസമ്മേളനത്തില്‍ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, ടി.എസ്.എസ്.എസ് ഡയറക്‌ടർ ഫാ. ബെന്നി നിരപ്പേല്‍, അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, സ്ഥലം നല്‍കുന്ന ഡോ. സജീവ് മറ്റത്തില്‍, ടി.എസ്.എസ്.എസ് അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ബിബിൻ വരന്പകത്ത്, ദീപിക കണ്ണൂർ റസിഡന്‍റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പില്‍, നവാസ് മേത്തർ, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോർജ് തയ്യില്‍, അഡ്വ. ബിനോയി തോമസ് എന്നിവർ പങ്കെടുത്തു.
THALASSERRY
കെ.എസ്.ആര്‍.ടി.സിയുടെ അവധിക്കാല ടൂര്‍ പാക്കേജ്

തലശ്ശേരി: തലശ്ശേരി കെ.എസ്.ആര്‍.ടി.സി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. ഏപ്രില്‍ 18, മെയ് 23 തീയതികളില്‍ ഗവി, ഏപ്രില്‍ 25 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് കൊച്ചി കപ്പല്‍ യാത്ര, മെയ് രണ്ടിന് വാഗമണ്‍ – കുമരകം, മെയ് ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം – കുടജാദ്രി – ഉഡുപ്പി, മെയ് ഒന്‍പത്, മെയ് 30 തീയതികളില്‍ നെല്ലിയാമ്പതി, മെയ് 16 ന് മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 20, മെയ് 11, മെയ് 25 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ 27, മെയ് നാല് തീയതികളില്‍ വയനാട്, മെയ് 18 ന് റാണിപുരം, മെയ് 25 ന് പൈതല്‍മല, എന്നിവിടങ്ങളിലേക്ക് ഏകദിന ടൂര്‍ പാക്കേജാണുള്ളത്.
THALASSERRY
സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

ധര്‍മ്മടം: മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 11:30 ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരായ കെ.സുധാകരന്‍, ഡോ. വി. ശിവദാസന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. പി എ യു പ്രൊജക്ട് ഡയറക്ടര്‍ എം. രാജേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, എടക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ലോഹിതാക്ഷന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
THALASSERRY
തലശ്ശേരിയിൽ ‘സ്വപ്നക്കൂടി’ന്റെ താക്കോൽദാനം നിർവ്വഹിച്ചു

തലശ്ശേരി : തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കെ.സി. എഫു മായി സഹകരിച്ചുകൊണ്ട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂടിന്റെ താക്കോൽദാനം:കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു.സ്വപ്നക്കൂടിന്റെ കോൺട്രാക്ടർ ശ്രീജിത്തിനെ സ്പീക്കർ പൊന്നാടയണിയിച്ചു. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എ. പി. ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ. എസ്. എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയാണ് “സ്നേഹക്കൂട്”. പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. എബി ഡേവിഡ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ആശ വിജയൻ സ്വാഗതവും, ശ്രീ. വസന്തൻ മാസ്റ്റർ, വിജു പി, അജിത് പി, ജയചന്ദ്രൻ. സി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മുൻ വോളന്റീർ സെക്രട്ടറി അഭിജിത് ചന്ദ്ര പരിപാടിയിൽ നന്ദി അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്