കുട്ടികളെ ജീപ്പിനു പിൻഭാഗത്തു നിർത്തി ഡ്രൈവിങ്; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂർ : കുട്ടികളെ ജീപ്പിനു പിൻഭാഗത്തു നിർത്തി അതിവേഗത്തിൽ സർവീസ് നടത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വടകര എടച്ചേരി സ്വദേശി പ്രണവിന്റെ ഡ്രൈവിങ് ലൈസൻസാണ് ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തത്.
19നു പെരിങ്ങത്തൂർ കഴിപ്പനച്ചിയിൽ നിന്നു മീശമുക്കിലേക്കു പോയ വാഹനത്തിന്റെ പിന്നിൽ കുട്ടികളെ നിർത്തിയിരുന്ന വിഡിയോ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു ലഭിച്ചിരുന്നു. സംഭവത്തിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് നൽകിയ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണു ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.