മട്ടന്നൂരിൽ കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ ബി.ജെ.പിക്ക് ജയം

Share our post

മട്ടന്നൂർ: നഗരസഭയിലെ ടൗൺ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റ് കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു.ബി.ജെ.പിയിലെ എ.മധുസൂദനനാണ് 72 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.വി.ജയചന്ദ്രനെ പരാജയപ്പെടുത്തിയത്.

2022 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 884-ൽ 716 പേരായിരുന്നു വോട്ടുചെയ്തത്. ഇത്തവണ വോട്ടർമാരുടെ എണ്ണം 1024 ആണ്. 2022 ൽ കോൺഗ്രസിലെ കെ.വി. പ്രശാന്തന്റെ ഭൂരിപക്ഷം 12 വോട്ടായിരുന്നു. അന്ന് ഐക്യമുന്നണിക്ക് 343, ബി.ജെ.പിക്ക് 331, ഇടതുമുന്നണിക്ക് 83 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്.ഇത്തവണ പുതിയ 140 വോട്ടർമാർ കൂടി.

ഇത്തവണ കോൺഗ്രസിന് 323 വോട്ടുകളാണ് ലഭിച്ചത്.കഴിഞ്ഞ തവണത്തേക്കാൾ 20 വോട്ടുകൾ കുറവ്.എൽ.ഡി.എഫിന് 20 വോട്ടുകൾ വർദ്ധിച്ച് 103 വോട്ടുകൾ ലഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!