യൂത്ത്ഫ്രണ്ട്(ബി) ജില്ലാ പ്രതിനിധി സമ്മേളനം ഞായറാഴ്ച പേരാവൂരിൽ

പേരാവൂർ: കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ഭാരവാഹി തിരഞ്ഞെടുപ്പും ഞായറാഴ്ച 2.30ന് പേരാവൂരിൽ നടക്കും.കേരള കോൺഗ്രസ് (ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി എസ്.എം.കെ മുഹമ്മദലി മുഖ്യാതിഥിയാവും. ജില്ലാ പ്രസിഡൻ്റ് പി.എസ്.ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.
യൂത്ത് ഫ്രണ്ട് നേതാക്കളായ വിഷ്ണു.വി.നായർ, മനു ജോയ്, ഷമീർ മുരിങ്ങോട്ട എന്നിവർക്ക് സ്വീകരണം നല്കും.പത്രസമ്മേളനത്തിൽ എസ്.എം.കെ മുഹമ്മദലി, സൈലസ് മണലേൽ, കെ.ബേബി സുരേഷ്, സോണി തെങ്ങുംപള്ളിയിൽ, രാജൻ നായർ പേരാവൂർ എന്നിവർ സംസാരിച്ചു.