വിദ്വേഷ പ്രചരണം; കര്‍മ ന്യൂസിനെതിരെ കേസെടുത്ത് പൊലിസ്

കല്‍പ്പറ്റ: മതവിദ്വേഷമുണ്ടാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ ന്യൂസിനെതിരെ പൊലിസ് കേസെടുത്തു. കഴിഞ്ഞ 16ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ വയനാട് സൈബര്‍ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വയനാട് ഇസ്ലാമിക ഗ്രാമമാണെന്നും അവിടെ ഐ.എസ് പിടിമുറുക്കുന്നുണ്ടെന്നും വയനാട്ടിലെ ടര്‍ഫുകള്‍ക്ക് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നുമായിരുന്നു കര്‍മ്മ പോസ്റ്റ് ചെയ്ത വീഡിയോയുടെ ഉള്ളടക്കം.
കൂടാതെ ഇവിടുത്തെ ടര്‍ഫുകള്‍ അടക്കം തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാണെന്നും വിദ്വേഷ വീഡിയോയില്‍ കര്‍മ്മന്യൂസ് ആരോപിക്കുന്നുണ്ട്. കര്‍മ്മ ന്യൂസിന്റെ വീഡിയോയും കമന്റ് ബോക്‌സും മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസ് സ്വയമേധയായാണ് കേസ് എടുത്തത്.