തോക്കുമായി ആസ്പത്രിയിലെത്തി യുവാവ്; ചോദ്യം ചെയ്യലിനിടെ ഓടിരക്ഷപ്പെട്ടു

Share our post

തിരുവനന്തപുരം : മെഡിക്കൽകോളേജ് ആസ്പത്രി അത്യാഹിത വിഭാഗത്തിൽ തോക്കുമായെത്തിയയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. കല്ലമ്പലം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ സതീഷ് സാവൻ ആണ് തോക്കുമായി എത്തിയതെന്ന് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഇയാൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ബുധൻ പകൽ മൂന്നോടെയാണ് സംഭവം. ചികിത്സയിലുള്ള സുഹൃത്തിനെ കാണാനാണ് ഇയാൾ എത്തിയതെന്നാണ് പറഞ്ഞത്. അത്യാഹിത വിഭാഗം കവാടത്തിലെ സുരക്ഷാ ജീവനക്കാരെ അവഗണിച്ച് ഇയാൾ അകത്തേക്ക്‌ കടക്കാൻ ശ്രമിച്ചു. വനിതാ സെക്യൂരിറ്റി ജീവനക്കാരി തടഞ്ഞപ്പോൾ ഇയാൾ പാന്റിന്റെ പോക്കറ്റിൽനിന്ന്‌ എയർ പിസ്റ്റൽ ഉയർത്തിക്കാട്ടി ഭീഷണിപ്പെടുത്തി. ജീവനക്കാർ തോക്ക്‌ പിടിച്ചുവാങ്ങി. ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന സാർജന്റ്‌ പ്രവീൺ രവി നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. തോക്ക് പൊലീസിനു കൈമാറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!