പുഴക്കൽ മുത്തപ്പൻ മഠപ്പുര തിറയുത്സവത്തിന് തുടക്കം

മണത്തണ: പുതുശേരി പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുര തിറയുത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനവും ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര,കഴകപ്പുര തുടങ്ങിയവയുടെ ഉദ്‌ഘാടനവും നടന്നു.സണ്ണി ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു .കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ അധ്യക്ഷത വഹിച്ചു.ഊട്ടുപുര സണ്ണി ജോസഫ് എം.എൽ.എയും കഴകപ്പുര പി.വി. ബാലകൃഷ്ണനും മേലായിപ്പടി മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ. സി.സോമൻ നമ്പ്യാരും ഉദ്ഘാടനം ചെയ്തു.
പദ്‌മശ്രീ സദനം പി.വി. ബാലകൃഷ്ണൻ, വ്യത്യസ്ത തലങ്ങളിൽ പ്രതിഭ തെളിയിച്ച നിജീഷ് ഭാസ്‌ക്കർ, ആര്യ, പി.നന്ദന, രേവിത രഞ്ജീവൻ, ശ്രീദേവിക ബൈജു,ക്ഷേത്രത്തിലേക്ക് ഊട്ടുപുര നിർമ്മിച്ച് നൽകിയ ആക്കൽ കൈലാസനാഥൻ എന്നിവരെ ആദരിച്ചു.വളയങ്ങാട് സ്വാമി മഠത്തിൽനിന്നും അമ്മമാരുടെ നേതൃത്വത്തിൽ തുടങ്ങിയ കലവറ നിറയ്ക്കൽ ഘോഷയാത്ര സന്ധ്യയോടെ ക്ഷേത്രത്തിൽ എത്തിചേർന്നു.