Kannur
കുടിവെള്ളം കുട്ടിക്കളിയല്ല; സ്കൂളുകളിൽ കൂടുതൽ ജലഗുണ നിലവാര നിർണയ ലാബുകൾ വരുന്നു
കണ്ണൂർ: സ്കൂളുകളിലെ കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്താൻ ഹയർസെക്കന്ററി സ്കൂളുകളിൽ ജലഗുണനിലവാര നിർണയ ലാബുകൾ വരുന്നു. കണ്ണൂർ ജില്ലയിലെ ഹയർസെക്കൻഡറികളിലും ലാബുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് വിഹിതം, ദ്ദേശ സ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം എന്നിവ വിനിയോഗിച്ചാണ് ലാബുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്.
കൂടാതെ, ഭൂഗർഭജലവകുപ്പുമായി ചേർന്ന് എം.എൽ.എ, എം.പി ഫണ്ട് ഉപയോഗിച്ചും ജലഗുണനിലവാര ലാബുകൾ തുടങ്ങും. ഇതിനായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി എം.എൽ.എ, എം.പി ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. നിലവിൽ ജില്ലയിൽ 21 സ്കൂളുകളിലാണ് പരിശോധനയ്ക്ക് സജ്ജമായ ജലഗുണനിലവാര നിർണ്ണയ ലാബുകൾ ഉള്ളത്.
നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ഒരു ഹയർസെക്കന്ററി സ്കൂളുകളിൽ പ്രാദേശിക ജലഗുണനിലവാര ലാബുകൾ തുടങ്ങാൻ നിർദേശം ഉണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് ഹർസെക്കൻഡറി സ്കൂളുകളിലെ രസതന്ത്രം ലാബുകളോടനുബന്ധമായി ലാബുകൾ സ്ഥാപിക്കുന്നത്.ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനോടൊപ്പം കുടിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും, ആയതിനെക്കുറിച്ചുള്ള ആശങ്ക അകറ്റുകയുമാണ് ലക്ഷ്യം.
207 ഹയർസെക്കന്ററികളിൽ പരിശോധന
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ 207 ജലപരിശോധനാ ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളിലും കുടിവെള്ള പരിശോധന നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് കൂടുതൽ ലാബുകൾ തുടങ്ങുന്നത്. സ്കൂളുകളിൽ നിന്നും ലഭ്യമാകുന്ന ഡാറ്റ ഭൂജലവകുപ്പിന്റെ അതാതു ലാബിൽ വിലയിരുത്തി തുടർപരിശോധന തീരുമാനിക്കും. തുടർ പരിശോധന വേണ്ടാത്തവയ്ക്ക് പരിഹാരവും നിർദ്ദേശിക്കും.
പരിശീലനം നൽകും ഗുണ നിലവാരമറിയാൻ
സ്കൂളുകളിൽ പുതുതായി സ്ഥാപിക്കുന്ന കുടിവെള്ള ഗുണനിലവാര പരിശോധന ലാബിൽ പരിശോധനയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ലാബിന്റെ ചുമതല വഹിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിർദേശങ്ങളും പരിശീലനങ്ങളും നൽകും. ഹരിത കേരള മിഷൻ ഇതിനായി ഒരു ട്യൂട്ടോറിയൽ വീഡിയോ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം.
കണ്ണൂരിൽ നിലവിൽ 21 ലാബുകൾ
സംസ്ഥാനത്ത് 207
പരിശോധിക്കുന്നത്
പി.എച്ച് മൂല്യം
കൺഡ്ര്രകിവിറ്റി
ടി.ഡി.എസ്,
ജലത്തിന്റെ ക്ഷാരത,
കാർബണേറ്റ്,
ബൈ കാർബണേറ്റ്
ക്ലോറൈഡ്
ജലകാഠിന്യം
കാൽസ്യം
മഗ്നീഷ്യം
സൾഫേറ്റ്
നൈട്രേറ്റ്
അമോണിയ
ബാക്ടീരിയ
ഇരുമ്പ്
Kannur
തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു
തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.
Kannur
സ്നേഹസംഗീതം നിറയും ഈ വീട്ടിൽ
തലശേരി:മദിരാശി കേരളസമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം ഒടുവിൽ സഫലമായി. മദിരാശി കേരള സമാജം മേഴ്സികോപ്പ്സിന്റെ സഹകരണത്തോടെ നിർമിച്ച വീട് കുടുംബത്തിന് കൈമാറി. തലശേരി രാഘവന്റെ സ്മരണ നിറഞ്ഞ സുദിനത്തിൽ മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ വിളക്ക് കൊളുത്തി വീട് കൈമാറ്റം ഉദ്ഘാടനംചെയ്തു. തലശേരി രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ് വീട് നിർമിച്ചത്. വീട്ടുമുറ്റത്ത് ചേർന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ അധ്യക്ഷയായി. മേഴ്സികോപ്സ് സ്ഥാപകൻ കൊച്ചി ഡപ്യൂട്ടി പൊലീസ് കമീഷണർ കെ എസ് സുദർശൻ, മദിരാശി കേരള സമാജം പ്രസിഡന്റ് എം ശിവദാസൻപിള്ള, സെക്രട്ടറി ടി അനന്തൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, സിപിഐ എം ചെന്നെ ജില്ലാ സെക്രട്ടറി ജി സെൽവം, കെ അച്യുതൻ, പി കെ സജീന്ദ്രൻ, എസ്ഐ ശ്രീജേഷ് എന്നിവർ സംസാരിച്ചു. വീട് നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനന്റെ സന്ദേശം ഡോ. അജയകുമാർ വായിച്ചു. റിട്ട. ഡിവൈഎസ്പി ടി കെ സുരേഷ് സ്വാഗതം പറഞ്ഞു. തലശേരി നഗരസഭ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പായറ്റ അരവിന്ദൻ എന്നിവരും മദിരാശി മലയാളി സമാജത്തിന്റെയും മേഴ്സികോപ്സിന്റെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മല്ലിക രാഘവൻ വിശിഷ്ടാഥികളെ പൊന്നാടയണിയിച്ചു. തലശേരി രാഘവൻ രചിച്ച പ്രാർഥനാഗാനം ജാൻവി ആലപിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വീട്ടിലെത്തി കുടുംബത്തിന് ആശംസ നേർന്നു. ദേശാഭിമാനിയുടെ മദിരാശി ലേഖകനായിരുന്ന തലശേരി രാഘവൻ കവിയും തിരക്കഥാകൃത്തുമായിരുന്നു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയാണ്.
Kannur
കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്;നവജാത ശിശുവിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തി
കണ്ണൂർ: വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങി. തുടർന്ന് ഇതേ ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു.പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു