ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തീയതി 2024 മാർച്ച് 14

Share our post

രാജ്യത്തെ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യമായിരിക്കണം. ആധാറിലെ വിവരങ്ങൾ പുതുക്കാൻ യു.ഐ.ഡി.എ.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ പുതുക്കുന്നതിന് ഫീസ് ഈടാക്കും. എന്നാൽ പൗരന്മാർക്ക് സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരമുണ്ട്. 2024 മാർച്ച് 14 വരെ സൗജന്യമായി ആധാർ പുതുക്കാം.

മുൻപ് 2023 ഡിസംബറിൽ ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. എന്നാൽ വീണ്ടും യു.ഐ.ഡി.എ.ഐ അത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. പണം ഈടാക്കാതെ ആളുകൾക്ക് തങ്ങളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഇനി 25 ദിവസത്തോളം സമയം ഉണ്ട്. മാർച്ച് 14-ന് ശേഷം ആധാർ പുതുക്കാം. പക്ഷെ പണം നൽകേണ്ടി വരും. സൗജന്യമായി ആധാർ പുതുക്കാൻ ആഗ്രഹിക്കുന്നവർ ഈ കാലയളവ് പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്.

സൗജന്യ സേവനം ലഭ്യമാകുക myAadhaar പോർട്ടലിൽ മാത്രമാണ്. അതായത് ഓൺലൈൻ വഴി മാത്രമാണ് സൗജന്യമായി ആധാർ പുതുക്കാനാകുക. ഒഫ്‌ലൈനായി നേരിട്ട് ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ ഫീസ് ആവശ്യമായി വരും.

പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും.
യു.ഐ.ഡി.എ.ഐ വെബ്‌സൈറ്റിൽ ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി എന്നിവ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ഇതാ;

ഘട്ടം 1: https://myaadhaar.uidai.gov.in/ എന്നതിൽ ലോഗിൻ ചെയ്യുക

ഘട്ടം 2: ‘ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ പ്രദർശിപ്പിക്കും.

ഘട്ടം 3: വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തിരഞ്ഞെടുക്കുക.

ഘട്ടം 5: സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്‌ത് പേയ്‌മെന്റ് നടത്താൻ തുടരുക


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!