KETTIYOOR
പാൽച്ചുരം ബോയ്സ് ടൗൺ റോഡിൻ്റെ പാർശ്വഭിത്തി തകർന്ന് വാഹന യാത്രക്കാർക്ക് ഭീഷണി

കൊട്ടിയൂർ: പാൽച്ചുരം ബോയ്സ് ടൗൺ റോഡിൻ്റെ പാർശ്വഭിത്തി തകർന്ന് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു. റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് നിർമ്മിച്ച പാർശ്വഭിത്തി വാഹനമിടിച്ചാണ് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പാൽച്ചുരം ബോയ്സ് ടൗൺ റോഡിലെ ഏറ്റവും ഇടുങ്ങിയ സ്ഥലമായ ചെകുത്താൻ തോടിന് സമീപമാണിത്.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഒരു പ്രധാന പാതയിൽ വീതി കുറഞ്ഞ ഭാഗത്തു തന്നെ പാർശ്വഭിത്തി തകർന്നത് വാഹന യാത്രക്കാർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. നിരവധി തവണ വിവിധ മാധ്യമങ്ങളിൽ വാർത്തയായിട്ടും ഇവിടെ ഒരു സൂചനാ ബോർഡുപോലും സ്ഥാപിക്കാൻ അധികൃതർ കൂട്ടാക്കിയിട്ടില്ല.
പ്രദേശത്ത് വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. സമീപത്തുള്ള പാർശ്വഭിത്തിക്കും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. ഇതും തകർച്ചാ ഭീഷണിയിലാണ്. അടിയന്തിരമായി ഇവിടെ സൂചന ബോർഡ് സ്ഥാപിക്കുകയോ താൽക്കാലിക പാർശ്വഭിത്തി നിർമ്മിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.
Kannur
കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിന്റെ മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.
ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന സംഘം 31-ന് രാത്രി പൂയം നാളിലാണ് പുറക്കളം ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.
രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.
പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.
KETTIYOOR
കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.
KETTIYOOR
കൊട്ടിയൂർ ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ

കൊട്ടിയൂർ: ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് ചപ്പമലയിലെ കൈനിക്കൽ വർക്കിയുടെ കശുമാവിൻ തോട്ടത്തിൽ മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ സ്ഥലം ഉടമ വനപാലകരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ മ്ലാവിന്റെ തലയും വാലും മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇറച്ചി കണ്ടെത്താൻ കഴിഞ്ഞില്ല. മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ ചുങ്കക്കുന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. മ്ലാവിനെ വെടിവെച്ച് കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം ചപ്പമലയിൽ പ്രവർത്തിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നും,കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്