പേരാവൂർ റീജണൽ ബാങ്ക്-നീതി ബിൽഡിംഗ് മെറ്റീരിയൽസ് പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: റീജണൽ ബാങ്കിന്റെ കീഴിൽ മാലൂർ റോഡിൽ ആരംഭിച്ച നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ഹോം അപ്ലയൻസസ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗൃഹോപകരണ ഷോറൂം എം.വി.ജയരാജനും ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് ജില്ലാ സഹകരണ ജോ.രജിസ്ട്രാർ ഇ.രാജേന്ദ്രനും ലൈറ്റ് ഗാലറി ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയ് കുര്യനും ഉദ്ഘാടനം ചെയ്തു.ആദ്യ നിക്ഷേപ സ്വീകരണം ഡെ.റജിസ്ട്രാർ കെ.പ്രദോഷ്‌കുമാർ നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് വി.ജി.പദ്മനാഭൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി.ഗീത, ബ്ലോക്ക് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ, യൂണിറ്റ് ഇൻസ്‌പെക്ടർ കെ.സമീറ, വാർഡ് മെമ്പർ എം.ഷൈലജ, ബാങ്ക് സെക്രട്ടറി സി.പി.ബാബു,വിവിധ പഞ്ചായത്ത് വൈസ്.പ്രസിഡന്റുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പൊതുവിപണിയേക്കാൾ 50 ശതമാനം വിലക്കുറവിൽ കെട്ടിട നിർമാണ സാമഗ്രികളും ഹോം അപ്ലയൻസസും തവണ വ്യവസ്ഥയിൽ ലഭ്യമാണ്. ഇന്ന് മുതൽ മാർച്ച് 31 വരെയുള്ള ഇടപാടുകാരിലെ ഭാഗ്യശാലികൾക്ക് സ്വർണനാണയം ലഭിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂരിലെ നിക്ഷാൻ ഇലക്ട്രോണിക്‌സും റീജണൽ ബാങ്കും സംയുക്തമായി നടത്തുന്ന ഗൃഹോപകരണ വായ്പാമേള 20 മുതൽ 29 വരെ ഉണ്ടാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!