കീഴൂർ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ ഉത്സവം നാളെ മുതൽ

Share our post

ഇരിട്ടി : കീഴൂർ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ ഉത്സവം 20 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. 20-ന് വൈകിട്ട് 4.30-ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, തുടർന്ന് ആചാര്യവരണം, മുളയിടൽ, 6.30-ന് കൊടിയേറ്റം എന്നിവ നടക്കും.

രാത്രി 8.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ രാജേഷ് നാദാപുരം പ്രഭാഷണം നടത്തും. 21-ന് രാവിലെ ഒൻപതിന് ഭഗവതിപൂജ, വൈകീട്ട് 6.30-ന് തിരുനൃത്തം, തുടർന്ന് തായമ്പക, പ്രാദേശിക കലാകാരന്മാരുടെ കലാമേള. 22-ന് രാവിലെ ഒൻപതിന് ധന്വന്തരീപൂജ, വൈകീട്ട് 6.30-ന് തിരുനൃത്തം, രാത്രി എട്ടിന് നൃത്തവിസ്മയം. 23-ന് രാവിലെ ഒൻപതിന് മൃത്യുഞ്ജയഹോമം, രാത്രി എട്ടിന് ഗാനമേള.

24-ന് രാവിലെ പ്രതിഷ്ഠാദിന പൂജ, രാത്രി 7.30-ന് ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, എട്ടിന് പള്ളിവേട്ട, 9.30-ന് ഗംഗാജ്യോതി സമർപ്പണം. 25-ന് രാവിലെ 10-ന് മാതൃസമ്മേളനത്തിൽ റീജ ഭട്ടതിരിപ്പാട് കാഞ്ഞിലേരി പ്രഭാഷണം നടത്തും. റിട്ട. പ്രഥമാധ്യാപിക കെ.ഇ. കമലകുമാരിയെ ആദരിക്കും.

ഉച്ചക്ക് 12.30 മുതൽ സമൂഹസദ്യ, വൈകീട്ട് നാലിന് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളത്ത്, കൊടിയിറക്കൽ കലശാഭിഷേകം എന്നിവയോടെ ഉത്സവം സമാപിക്കും. ഉത്സവനാളുകളിൽ ദിവസവും രാവിലെ 7.30-ന് നാരായണീയ പാരായണം, വൈകീട്ട് മൂന്നിന് അക്ഷരശ്ലോകസദസ്സ്, രാത്രി 7.30 മുതൽ അന്നപ്രസാദം എന്നിവയും ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!