എട്ട് വയസുകാരിയെ പീഡിപ്പിച്ച കോളയാട് സ്വദേശിക്ക് 53 വർഷം തടവും ഒന്നേകാൽ ലക്ഷം പിഴയും

പേരാവൂർ : എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കോളയാട് സ്വദേശിക്ക് 53 വർഷം തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും. കോളയാട് കണിയാൻപടി പ്രകാശനെയാണ് (52) തലശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജ് ട്വിറ്റി ജോസ് ശിക്ഷിച്ചത്. 2019, 2020 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പേരാവൂർ പോലീസ് ഇൻസ്പെക്ടർ പി.ബി. സജീവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പി.എം. ഭാസുരി ഹാജരായി.