സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസിക്ക് അപേക്ഷിക്കാം
കണ്ണൂർ : ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി പാസായിട്ടുളള ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ മാർച്ച് 11-ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. വിവരങ്ങൾ ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
ഫോൺ: 0497 2700552 (ജില്ലാ സപ്ലൈ ഓഫീസ്), 0460 2203128 (താലൂക്ക് സപ്ലൈ ഓഫീസ് തളിപ്പറമ്പ്), 0497 2700091 (കണ്ണൂർ), 0490 2343714 (തലശ്ശേരി), 0490 2494930 (ഇരിട്ടി).