യാത്രയ്ക്കിടെ ആധാർ കാർഡ് നഷ്ടപ്പെട്ടോ? ഉടനെ ചെയ്യേണ്ടത് ഇതാണ്

Share our post

രാജ്യത്തെ ഒരു പൗരന്റെ സുപ്രധാന തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ കാർഡ് നഷ്ടപ്പെടുന്നത് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. കാരണം, ഒരു പൗരനെ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം അടങ്ങുന്നതിനാൽ ദൈനം ദിന ജീവിതത്തിൽ ആധാർ കാർഡിന് അത്രയേറെ പ്രാധാന്യമുണ്ട്. പെട്ടന്നരു ദിവസം ആധാർ കാർഡ് നഷ്ടപ്പെട്ടാൽ പല കാര്യങ്ങളും അവതാളത്തിലാകും. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യു.ഐ.ഡി.എ.ഐ. ഓൺലൈൻ വഴി പി.വി.സി ആധാർ കാർഡിന് അപേക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ക്യു ആർ കോഡ്, ഹോളോഗ്രാം, പേര്, ഫോട്ടോ, ജനനത്തീയതി, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ അടങ്ങുന്നതാണ് പി.വി.സി ആധാർ കാർഡ്. വെറും 50 ഫീസിനത്തിൽ നൽകി കാർഡിനായി അപേക്ഷിക്കാവുന്നതാണ്. ഒരു പി.വി.സി ആധാർ കാർഡിനായി അപേക്ഷിക്കുന്നതും ഈസിയാണ്.

ആധാർ പി.വി.സി കാർഡിന് എങ്ങനെ അപേക്ഷിക്കാം?

* uidai.gov.in എന്ന ലിങ്ക് എടുക്കുക
* ‘ഓർഡർ ആധാർ കാർഡ്’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ 12 അക്ക ആധാർ കാർഡ് (UID) നമ്പർ / 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ (VID) നമ്പർ/ 28 അക്ക     ആധാർ എൻറോൾമെന്റ് നമ്പർ എന്നിവ നൽകുക.
* വെരിഫിക്കേഷൻ നടത്തുക
* വൺ ടൈം പാസ്സ്‌വേർഡ് ‘OTP’ ജനറേറ്റ് ചെയ്യുക
* ‘നിബന്ധനകളും വ്യവസ്ഥകളും’ അംഗീകരിക്കുക
* OTP നൽകുക
* പ്രിന്റിംഗിനായി ഓർഡർ നൽകുന്നതിന് മുമ്പ് നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പരിശോധിക്കുക
* ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, യു.പി.ഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി 50 രൂപ (ജി.എസ്ടിയും തപാൽ ചാർജുകളും   ഉൾപ്പെടെ) അടയ്ക്കുക.
* എസ്എം.എസായി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. കൂടാതെ സ്ക്രീനിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള രസീതും     ലഭിക്കും.
* രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!