രാഹുൽ ഗാന്ധി മട്ടന്നൂരിലെത്തി; ഞായറാഴ്ച പുലർച്ചെ വയനാട്ടിലേക്ക് തിരിക്കും

മട്ടന്നൂർ: വയനാട്ടിലേക്കുള്ള യാത്രയ്ക്കായി രാഹുൽ ഗാന്ധി എം.പി. കണ്ണൂർ വിമാനത്താവളത്തിലെത്തി. ശനിയാഴ്ച രാത്രി എട്ടിനാണ് വരാണസിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. വെള്ളിയാംപറമ്പിലെ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് അദ്ദേഹം രാത്രി താമസിക്കുന്നത്. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കും.