വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെ കൊന്നു

Share our post

വയനാട്ടിൽ കെണിച്ചിറയിൽ കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ ​ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിൻഭാ​ഗം പാതി കടുവ തിന്ന നിലയിലാണ്. പശുവിന്റെ ജഡവുമായി നാട്ടുകാർ പുൽപ്പള്ളിയിൽ.

സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു.വന്യമൃ​ഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ എൽ.ഡി.എഫും, യു.ഡി.എഫും, ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. ഇന്നലെ ആന ചവിട്ടിക്കൊന്ന വനംവകുപ്പ് ജീവനക്കാരൻ പോളിന്റെ മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചു.

മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളി ബസ് സ്റ്റാന്റിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കുടുംബത്തിന്റെ ആവശ്യം അംഗീക്കാതെ മൃതദേഹം മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!