അമ്മയെയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആവിക്കരയിൽ മൂന്നു പേരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ സൂര്യ വാച്ച് വർക്സ് ഉടമ പി.കെ. സൂര്യപ്രകാശ് (63) ഇയാളുടെ അമ്മ കെ.ലീല(94) ഭാര്യ കെ.ഗീത (59) എന്നിവരാണ് മരിച്ചത്.
അമ്മയേയും ഭാര്യയേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനത്തിൽ മനസിലാകുന്നതെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.പി.വിനോദ് പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടെന്ന് എഴുതിവച്ചുള്ള സൂര്യപ്രകാശ് എഴുതി വച്ചിട്ടുണ്ടെന്ന സൂചനയും പോലീസ് നൽകുന്നു.എറണാകുളത്തുള്ള മകൻ അജയ് പ്രകാശിനെ ഫോണിൽ വിളിച്ച് അമ്മമ്മയും അമ്മയും പോയന്നും ഞാനും പോകുന്നുവെന്നും സുര്യ പ്രകാശ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് വിളിച്ചത്.
അജയ് പ്രകാശ് വിളിച്ചറിയിച്ചതിനെ തുടർന്ന് ആവിക്കരയിലെ ഇയാളുടെ കൂട്ടുകാരൻ സൂര്യപ്രകാശും കുംടുംബവും താമസിക്കുന്ന ആവിക്കരയിലെ വാടക വീട്ടിലെത്തി നോക്കിയപ്പോഴാണ് മൂന്നു പേരും മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ഗീത കിടപ്പുമുറിയിലെ കിടക്കയിലും ലീല മറ്റൊരു മുറിയിലുമാണ് മരിച്ചു കിടന്നത്.
സൂര്യകാശ് അടുക്കളയിൽ തൂങ്ങിയ നിലയിലുമായിരുന്നു.