ഹരിത കര്‍മ്മസേനക്കൊപ്പം ഒരു ദിനം; യുവജനങ്ങള്‍ക്ക് പങ്കാളികളാകാം

കണ്ണൂർ : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മിഷന് ഫെബ്രുവരി 18ന് കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ യൂത്ത് മീറ്റ്സ് ഹരിത കര്‍മ്മസേന ക്യാമ്പയിന് നടത്തും. യുവജനങ്ങള്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടറിയുക, അവരോടൊപ്പം ഒരു ദിവസം പ്രവര്‍ത്തനത്തില്‍ പങ്കാളികളായി പ്രായോഗിക പ്രശ്നങ്ങള്‍ കണ്ടെത്തുക എന്നിവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
ഹരിത കര്‍മസേനയോടൊപ്പം വാതില്‍പടി ശേഖരണം, തരംതിരിക്കല്‍, പാഴ് വസ്തുക്കള്‍ കൈമാറല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും യുവജനങ്ങള്‍ക്ക് അന്ന് പങ്കാളികളാകാം. താല്പര്യമുള്ളവര് https://bit.ly/youth-meets-harithakarmasena എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് 18ന് രാവിലെ 9.30ന് കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ എത്തണം. ഫോണ്‍: 9526419667, 90454 52094.