സെക്രട്ടറി, ടൈപ്പിസ്റ്റ് പരീക്ഷ മാർച്ച് രണ്ടിന്

കണ്ണൂർ : സഹകരണ സർവീസ് പരീക്ഷ ബോർഡ് സഹകരണ സംഘം സെക്രട്ടറി തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ മാർച്ച് രണ്ടിന് ഉച്ചക്ക് ശേഷം രണ്ട് മുതൽ നാല് വരെ നടക്കും.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.
ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എഴുത്ത് പരീക്ഷയും മാർച്ച് രണ്ടിന് ഉച്ചക്ക് ശേഷം ഇതേസമയം നടത്തും. മലപ്പുറം, കണ്ണൂർ ജില്ലകളാണ് പരീക്ഷ കേന്ദ്രങ്ങൾ. ഹാൾ ടിക്കറ്റ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന് 19 മുതൽ ഡൗൺലോഡ് ചെയ്യാം.
ഫോൺ: 0471 2468690, 2468670