Connect with us

Kannur

തപാൽ വകുപ്പിന്റെ അപകട ഇന്‍ഷുറന്‍സ്: ഫെബ്രുവരി 19 മുതല്‍ ക്യാമ്പ്

Published

on

Share our post

കണ്ണൂർ : ചെറിയ പ്രീമിയത്തില്‍ അപകട ഇന്‍ഷുറന്‍സ് നല്‍കുന്ന ഗ്രൂപ്പ് ആക്സിഡന്റ് പോളിസിയുമായി തപാല്‍ വകുപ്പ്. 699 രൂപക്ക് 10 ലക്ഷം രൂപ വരെ കവറേജ് നല്‍കുന്ന പോളിസിയാണിത്. ഇതിനായി ഫെബ്രുവരി 19 മുതല്‍ 23വരെ എല്ലാ പോസ്റ്റ് ഓഫീസുകളിലും പ്രത്യേക ക്യാമ്പയിന്‍ നടത്തും.

18 മുതല്‍ 65 വയസുവരെയുള്ളവര്‍ക്ക് 699 രൂപ പ്രീമിയത്തില്‍ ഒരു വര്‍ഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പെയമെന്റ്‌സ് ബാങ്ക് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തുള്ള ഏത് പോസ്റ്റ് ഓഫീസിലൂടെയും പദ്ധതിയില്‍ അംഗമാകാം. അപകട മരണം, അപകടത്തില്‍ സ്ഥിരമായി പൂര്‍ണ വൈകല്യം, സ്ഥിരമായി ഭാഗിക വൈകല്യം, പക്ഷാഘാതം എന്നിവ സംഭവിച്ചാല്‍ 10 ലക്ഷം രൂപ നല്‍കും.

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആശുപത്രി ചെലവുകള്‍ക്കായി 50000 രൂപ വരെ ക്ലെയിം ലഭിക്കും കൂടാതെ ദിവസവും 1000 രൂപ വീതം 10 ദിവസത്തേക്കും ലഭിക്കും. അപകട മരണം സംഭവിക്കുന്ന വ്യക്തിയുടെ കുട്ടികള്‍ക്ക് പരമാവധി 50000 രൂപ വിദ്യാഭ്യാസ ധനസഹായം ലഭിക്കും. പോളിസി എടുക്കുന്ന എല്ലാ വ്യക്തികള്‍ക്കും 1500 രൂപയുടെ മെഡിക്കല്‍ ചെക്ക്അപ്പ് വൗച്ചറും ലഭിക്കുന്നതാണ്.


Share our post

Kannur

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kannur

ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Kannur

നവജാത ശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

പരിയാരം: നവജാത ശിശുവിന്റെ തുടയിൽ പ്രതിരോധ കുത്തിവെപ്പിന് ഇടയിൽ പൊട്ടിയ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറും സംഘവും ബുധനാഴ്ച മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്തു.നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന സിറിഞ്ചിൽ ഉപയോഗിക്കുന്ന സൂചികൾ പോലീസ് പരിശോധിച്ചു.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയോ എന്നും അന്വേഷിച്ച് വരികയാണ്.


Share our post
Continue Reading

Trending

error: Content is protected !!