പിണറായി ഹോമിയോ ഡിസ്പെന്‍സറി ഉദ്ഘാടനം 16ന്

പിണറായി: പിണറായി പഞ്ചായത്ത് പാറപ്രത്ത് ഹോമിയോ ഡിസ്പെന്‍സറിക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന് രാവിലെ പത്തിന് രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ മുഖ്യാതിഥിയാകും.
പാറപ്രത്ത് പഞ്ചായത്തിന്റെ കൈവശമുള്ള പത്ത് സെന്റില്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വൈദ്യുതി, ഫര്‍ണിച്ചറുകള്‍, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 8.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. കണ്‍സള്‍ട്ടിങ് മുറി, രോഗികള്‍ക്കുള്ള കാത്തിരിപ്പ് മുറി, ഫാര്‍മസി, സ്റ്റോര്‍ റൂം, ഫീഡിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.