Connect with us

Kannur

മൂന്നാംവഴിക്ക് വീണ്ടും ക്ഷീര വികസന വകുപ്പിൻ്റെ മാധ്യമ പുരസ്കാരം

Published

on

Share our post

മൂന്നാംവഴി സഹകരണ മാസികക്ക് ക്ഷീര വികസന വകുപ്പിൻ്റെ 2023-ലെ സംസ്ഥാന മാധ്യമ പുരസ്ക‌ാരം ലഭിച്ചു. മൂന്നാംവഴിയുടെ 2023 ഒക്ടോബർ ലക്കത്തിൽ അനിൽ വള്ളിക്കാട് എഴുതിയ ‘പാലുൽപ്പാദനം ആഘോഷമാക്കിയ പാലക്കാട്ടെ മുതലമട ഗ്രാമം’ എന്ന ലേഖനത്തിനാണ് അവാർഡ്. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഡോ. വർഗീസ് കുര്യൻ അവാർഡ് നേടിയ മുതലമട (കിഴക്ക്) ക്ഷീര വ്യവസായ സഹകരണ സംഘത്തെക്കുറിച്ചാണ് ലേഖനം.

പാലക്കാടിന്റെ കിഴക്കൻമേഖലയിലെ ക്ഷീരകർഷകരുടെ പശുപരിപാലന സംസ്‌കാരവും ചരിത്രവും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.  ഇടുക്കി അണക്കരയിൽ നടക്കുന്ന ത്രിദിന സംസ്ഥാന ക്ഷീര കർഷക സംഗമത്തിൽ ഫെബ്രുവരി 19 ന് അനിലിന് അവാർഡ് സമ്മാനിക്കും. 25,000 രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

‘അമ്പായത്തോട് ക്ഷീരസംഘത്തിൻ്റെ വിജയഗാഥ’ എന്ന തലക്കെട്ടിൽ നാസർ വലിയേടത്ത് മൂന്നാംവഴിയുടെ 2018 ഫെബ്രുവരി ലക്കത്തിൽ കണ്ണൂർ അമ്പായത്തോട് ക്ഷീരോൽപ്പാദക വനിതാ സഹകരണ സംഘത്തെക്കുറിച്ചെഴുതിയ ലേഖനത്തിന് 2019 ൽ ക്ഷീര വികസനവകുപ്പിൻ്റെ പുരസ്‌കാരം ലഭിച്ചിരുന്നു. 2020 ലെ മികച്ച കാർഷികഫീച്ചറിനുള്ള കൃഷിവകുപ്പിൻ്റെ ആർ. ഹേലി സ്‌മാരക കർഷകഭാരതി പുരസ്കാരവും മൂന്നാംവഴിക്കായിരുന്നു. എറണാകുളം ജില്ലയിലെ പള്ളിയാക്കൽ, കോരാമ്പാടം സഹകരണ ബാങ്കുകളുടെ കാർഷികപ്രവർത്തനങ്ങളെക്കുറിച്ച് വി.എൻ. പ്രസന്നൻ എഴുതിയ ഫീച്ചറുകൾക്കായിരുന്നു അര ലക്ഷം രൂപയുടെ പുരസ്കാരം.

 


Share our post

Kannur

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kannur

ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Kannur

നവജാത ശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

പരിയാരം: നവജാത ശിശുവിന്റെ തുടയിൽ പ്രതിരോധ കുത്തിവെപ്പിന് ഇടയിൽ പൊട്ടിയ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറും സംഘവും ബുധനാഴ്ച മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്തു.നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന സിറിഞ്ചിൽ ഉപയോഗിക്കുന്ന സൂചികൾ പോലീസ് പരിശോധിച്ചു.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയോ എന്നും അന്വേഷിച്ച് വരികയാണ്.


Share our post
Continue Reading

Trending

error: Content is protected !!