ഒഡെപെക്ക് മുഖേന ജർമനിയിൽ നഴ്സുമാർക്ക് സൗജന്യ നിയമനം

Share our post

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിൽ നഴ്സുമാർക്ക് സൗജന്യ റിക്രൂട്ട്മെന്റ് നടത്തും. നഴ്സിങ്ങിൽ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 40 വയസ്.

അപേക്ഷകർ ബയോഡാറ്റ, പാസ്പോർട്ട്, സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും ഓരോ പകർപ്പും, ഏതെങ്കിലും ഇന്റർനാഷണൽ ഇംഗ്ലീഷ് ഭാഷ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതിന്റെ പകർപ്പും സഹിതം ഫെബ്രുവരി 17ന് രാവിലെ പത്തിന് മുൻപായി ഒഡെപെക്ക് പരിശീലന കേന്ദ്രം, ഫ്ലോർ രണ്ട്, കാർമൽ ടവർ, ഓപ്പോസിറ്റ് കോട്ടൺ കുന്ന്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് എത്തണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ജർമ്മൻ ഭാഷ പരിശീലനം ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വെച്ച് നൽകും. വിശദ വിവരങ്ങൾക്ക് odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: 0471-2329440 /41 /42 /43/ 45, 77364 96574.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!