എൽ.ഡി.എഫ് കുടുംബ സംഗമം

പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ ലോക്കലിലെ 124, 125, 126 ബൂത്തുകളുടെ കുടുംബ സംഗമം നടന്നു.
മുരിങ്ങോടിയിൽ സി.പി.എം സംസ്ഥാന കമ്മറ്റിയംഗം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. കെ. സന്തോഷ് അധ്യക്ഷനായി. ഷിജിത്ത് വായന്നൂർ, കെ. ശശീന്ദ്രൻ, കെ.എ. രജീഷ്, കെ. രഗിലാഷ്, കെ.സി. സനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.