നൈപുണ്യ വികസന കോഴ്സുകള്‍; അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് കല്ല്യാശ്ശേരി കെ.പി.ആര്‍ ഗോപാലന്‍ സ്മാരക ഗവ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ ആരംഭിക്കുന്ന ബേക്കിങ് ടെക്നീഷ്യന്‍ / ഓപ്പറേറ്റീവ്, എക്‌സിം എക്‌സിക്യൂട്ടീവ് എന്നീ നൈപുണ്യ വികസന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.

പത്താം തരം, പ്ലസ് ടു പൂര്‍ത്തിയാക്കിയ യുവതീ യുവാക്കള്‍ക്കാണ് അവസരം. ഉയര്‍ന്ന പ്രായപരിധി 23 വയസ്. എസ്.സി/ എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ്. സ്‌കൂളിലെ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നും അപേക്ഷ ഫോറം വാങ്ങി ഫെബ്രുവരി 19നുള്ളിൽ അപേക്ഷിക്കണം. ഫോണ്‍: 04972783544.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!