ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ്

പാലക്കാട് : ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മനിശ്ശേരി തൃക്കംകോട് കൃഷ്ണ നിവാസിൽ കൃഷ്ണൻകുട്ടിയെയാണ്(68) പട്ടാമ്പി അതിവേഗ പോക്‌സോ കോടതി ജഡ്‌ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷിച്ചത്. പിഴത്തുക ഇരയ്‌ക്ക് നൽകാനും കോടതി വിധിച്ചു.
പട്ടാമ്പി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്‌പെക്ടർ കെ.ജെ. പ്രവീണാണ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.