ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പോലീസുകാരടക്കം 22 പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു. കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ അഞ്ച് പൊലീസുകാരുമുണ്ട്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഒരാളുടെ നില ഗുരുതരമാണ്.