എ.സി.യില്‍ നിന്നുള്ള വാതകം ശ്വസിച്ച് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

കൊല്ലം: എ.സി.യില്‍ നിന്നുള്ള വാതകം ശ്വസിച്ച് കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. ഫാത്തിമ മാതാ നാഷണല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പട്ടത്താനം സ്നേഹയില്‍ ജി ഹെന്റിയുടെ മകന്‍ ആനന്ദ് ഹെന്റി(38), ഭാര്യ ആലിസ് പ്രിയങ്ക(37), ഇവരുടെ ഇരട്ടകളായ രണ്ട് ആണ്‍മക്കള്‍ (4) എന്നിവരാണ് മരിച്ചത്.
സാന്‍ മെയ്റ്റോയിലെ ഇവരുടെ വീടിനുള്ളില്‍ ചൊവ്വ പുലര്‍ച്ചെയാണ് സംഭവം.