കെ.എസ്.ആര്‍.ടി.സി. ജീവനക്കാരൻ ലോഡ്ജില്‍ മരിച്ച നിലയില്‍

കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്‌ജിൽ മുറി എടുത്തത്. അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പ്രയാസമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കസബ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.