500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ

കോഴിക്കോട് : 500 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ. പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സി.കെ. സാനു ആണ് പിടിയിലായത്. കല്ലായി സ്വദേശിക്കുവേണ്ടി “പുനർ ഗേഹം” പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് നൽകാനാണ് കെെക്കൂലി വാങ്ങിയത്.
സാനു കെെക്കൂലി ആവശ്യപ്പെട്ട കാര്യം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുനിൽ കുമാറിനെ അറിയിക്കുയായിരുന്നു. തുടർന്നാണ് പിടികൂടിയത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.