അവിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വഞ്ചിച്ചുവെന്ന കേസിലെ പ്രതിയായ കുനിത്തല സ്വദേശിയെ കോടതി വെറുതെ വിട്ടു

മട്ടന്നൂർ: വിവാഹ വാഗ്ദാനം നല്കി അവിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിവാഹം ചെയ്യാതെ വഞ്ചിച്ചുവെന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പേരാവൂർ കുനിത്തല കല്ലുള്ളപറമ്പിൽ അജയൻ എന്ന നാരായണനെയാണ് മട്ടന്നൂർ അതിവേഗ പോക്‌സോ കോടതി വെറുതെ വിട്ടത്.
2005-ലാണ് കേസിനാസ്പദമായ സംഭവം. പലതവണ പെൺകുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്നും വിവാഹം ചെയ്യാതെ വഞ്ചിച്ചുവെന്നുമായിരുന്നു കേസ്. പരാതിക്കാരിയെയും സഹോദരിയെയും പ്രദേശവാസികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ. രാജേഷ് ഖന്ന ഹാജരായി.