തോമസ് ചാഴികാടൻ കോട്ടയത്ത് സ്ഥാനാർത്ഥി

കോട്ടയം: ലോക്സഭാ മണ്ഡലത്തിൽ തോമസ് ചാഴികാടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഒരേയൊരു പേര് മാത്രമാണ് മുന്നോട്ടു വന്നതെന്ന് ചെയർമാൻ ജോസ്. കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.എം. മാണി തന്നെ തീരുമാനിച്ച സ്ഥാനാർത്ഥിയായിരുന്നു തോമസ് ചാഴികാടൻ. കേരളത്തിലെ എം.പി.മാരിൽ ഒന്നാമനായി തോമസ് ചാഴികാടൻ പ്രവർത്തിച്ചു. നിരവധി വികസന പ്രവർത്തനങ്ങൾക്ക് ചാഴികാടൻ ചുക്കാൻ പിടിച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടൻ കോട്ടയത്ത് വിജയിക്കും. ഇക്കാര്യത്തിൽ നൂറു ശതമാനം വിജയ പ്രതീക്ഷയാണ് പാർട്ടിക്ക് ഉള്ളതെന്നും ജോസ്. കെ.മാണി പറഞ്ഞു.