മൈക്രോ സ്കിൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാരിന്റെ വിജ്ഞാനാധിഷ്ഠിത തൊഴിൽ പദ്ധതി കേരള നോളജ് ഇക്കണോമി മിഷൻ, മൈക്രോ സ്കിൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്ത് മുതൽ 100 മണിക്കൂർ വരെയുള്ള ഹ്രസ്വകാല നൈപുണ്യ കോഴ്സുകളാണ് മൈക്രോ സ്കിൽ പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉദ്യോഗാർഥികളുടെ കഴിവും തൊഴിൽ സാധ്യതകളും പരിപോഷിപ്പിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത തൊഴിലുകളിലേക്ക് അവരെ നയിക്കുന്നതിനും ഊന്നൽ നൽകുന്നവയാണ് കോഴ്സുകൾ.
എൻജിനിയറിങ്, ഡാറ്റ അനലിറ്റിക്സ്, ഓട്ടോകാഡ്, ഡിജിറ്റൽ മാർക്കറ്റിങ്, സോഷ്യൽ മീഡിയ ഡിസൈൻ തുടങ്ങിയ നിരവധി തൊഴിൽ മേഖലകളിലേക്ക് വേണ്ടിയുള്ള കോഴ്സുകളിലേക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. പഞ്ചായത്ത് അടിസ്ഥാനത്തിലാണ് പരിശീലനം. താത്പര്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം.
knowledgemission.kerala.gov.in രജിസ്റ്റർ ചെയ്യാം. അഡ്മിഷന് മുൻപ് കോഴ്സുകളെ കുറിച്ചുള്ള ഒറിയന്റേഷനും അഭിരുചി പരീക്ഷയും നടത്തും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 29.
വിവരങ്ങൾക്ക്: 0471-2737881