കൊവുമ്മൽ തറവാട് കളിയാട്ട മഹോത്സവം

കണ്ണൂർ:കണ്ണാടിപ്പറമ്പ് (മാതോടം) കൊവുമ്മൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം ഈ വർഷത്തെ കളിയാട്ട മഹോത്സവം 15 നും 16 നും നടക്കും. പതിനഞ്ചിന് രാവിലെ ആറിന് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതിഹോമത്തോടുകൂടി ക്ഷേത്ര പ്രവേശനം നടക്കും.
വൈകീട്ട് അഞ്ചോടു കൂടി കുടിവീരൻ ഗുളികൻ, പുലിയൂർ കണ്ണൻ, എള്ളെടുത്ത് ഭഗവതി, വയനാട്ട് കുലവൻ മൂർത്തികളുടെ തോറ്റവും വെള്ളാട്ടവും ഉണ്ടായിരിക്കും.
അന്നേ ദിവസം പുലർച്ച രണ്ട് മുതൽ കുടിവീരൻ ഗുളികൻ, പുലിയൂർ കണ്ണൻ, എള്ളെടുത്ത് ഭഗവതി, വയനാട്ട് കുലവൻ മൂർത്തികളുടെ തെയ്യക്കോലങ്ങൾ കെട്ടിയാടും. ഉച്ചയോടുക്കൂടി കാവിൽ നിന്ന് ഇറങ്ങലുമുണ്ടാകും.