കാർ തടഞ്ഞ് മർദ്ദനം; മൂന്നുപേർക്കെതിരെ കേസ്

Share our post

തളിപ്പറമ്പ്: കുടുംബം സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി യുവാവിനെ മർദിച്ച സംഭവത്തിൽ കോടതി നിർദേശപ്രകാരം നാലു പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.മോറാഴ കുന്നിൽ വീട് കെ.പൊന്നുവിന്റെ(42)പരാതിയിലാണ് കേസ്.

കഴിഞ്ഞ വർഷം ആഗസ്ത്28 ന് രാത്രി 11 നായിരുന്നു സംഭവം. പൊന്നുവും ഭാര്യയും മകളും കെ.എൽ.13 എ. എം 2700 നമ്പർ കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ മോറാഴ ഗ്രാമീണ വായനശാലക്ക് സമീപത്ത് വച്ച് മോറാഴയിലെ സി.എൻ.മോഹനൻ(50),വി.സി.രതീഷ്(47), ടി.കെ.മനോജ്, കരിക്കൻ വീട്ടിൽ സുധാകരൻ(49) എന്നിവർ ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീകൾക്ക് അപമാനകരമായ രീതിയിൽ പെരുമാറിയെന്നും തളിപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!