സ്കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു

Share our post

കുറ്റ്യാടി: സ്കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്. സ്കൂൾ വാർഷികത്തിൻ്റെ ഭാഗമായുള്ള സമ്മേളനത്തിൽ പ്രസംഗിച്ച് വേദി വിട്ടയുടനെയാണ് കുഴഞ്ഞുവീണത്.

കോഴിക്കോട് ഇർഷാദിയ കോളജ് പ്രിൻസിപ്പൽ, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ, മലപ്പുറം മാസ് കോളജ് അധ്യപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കോഡൂർ എ.കെ കുഞ്ഞിമൊയ്തീൻ എന്ന ഹൈദറാണ് പിതാവ്. മുണ്ട്പറമ്പ് സ്വദേശി ലുബൈബ സി.എച്ച് ആണ് ഭാര്യ. നാല് മക്കളുണ്ട്. മയ്യത്ത് നമസ്കാരം നാളെ രാവിലെ ഒൻപതിന് കോഡൂർ വരിക്കോട് ജുമുഅത്ത് പള്ളിയിൽ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!