യു.എം.സി പേരാവൂർ യൂണിറ്റ് ഭാരവാഹികൾ സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേറ്റു

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് 2024-26 വർഷത്തെ പ്രവർത്തക സമിതിയുടെയും പുതിയ ഭാരവാഹികളുടെയും സത്യപ്രതിഞ്ജ നടന്നു.ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് രക്ഷാധികാരി കെ.എം.ബഷീർ സത്യപ്രതിഞ്ജാ വാചകം ചൊല്ലിക്കൊടുത്തു.പ്രസിഡന്റായി ഷിനോജ് നരിതൂക്കിലും ജനറൽ സെക്രട്ടറിയായി വി.കെ.രാധാകൃഷ്ണനും ട്രഷ്രററായി നാസർ ബറാക്കയും സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റു.
വർക്കിങ്ങ് പ്രസിഡന്റുമാരായി വി.കെ.വിനേശൻ, ഒ.ജെ.ബെന്നി എന്നിവരും വർക്കിങ്ങ് സെക്രട്ടറിമാരായി നവാസ് ഇന്ത്യൻ ഇലക്ട്രിക്കൽസ്, പ്രവീൺ കാരാട്ട് എന്നിവരും ചുമതലയേറ്റു.വൈസ്.പ്രസിഡന്റുമാരായി ബേബി പാറക്കൽ, മധു നന്ത്യത്ത്, സൈമൺ മേച്ചേരി, എം.രജീഷ്, അഫ്ത്താബ് ആർ.പി.എച്ച്, സി.രാമചന്ദ്രൻ എന്നിവരും സെക്രട്ടറിമാരായി രാജേഷ് ആർടെക്ക്, വിനോദ് റോണക്‌സ്, സനിൽ കാനത്തായി എന്നിവരും ചുമതലയേറ്റു.