റബ്ബര്‍ കൃഷിക്കുള്ള സബ്‌സിഡി ഉയര്‍ത്തി

റബ്ബര്‍ കൃഷി സബ്‌സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. റബ്ബര്‍ ബോര്‍ഡ് ഉടനെ ഇതിന് വിതരണ അനുമതി നല്‍കും. നിലവില്‍ 25,000 രൂപയാണ് നല്‍കി വന്നിരുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വര്‍ധിച്ച നിരക്കിലുള്ള തുക കര്‍ഷകര്‍ക്ക് ലഭിക്കും. പുതുകൃഷിക്കും ആവര്‍ത്തന കൃഷിക്കും സബ്‌സിഡി ലഭിക്കും.