സമരാഗ്നി ജാഥക്ക് ഐക്യദാർഢ്യവുമായി പേരാവൂരിൽ വിളംബര ജാഥ

പേരാവൂർ: വിലക്കയറ്റം, അഴിമതി, ധൂർത്ത്, ക്രമസമാധാന തകർച്ച എന്നിവക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരാഗ്നി ജാഥയുടെ ഭാഗമായി പേരാവൂരിൽ വിളംബര ജാഥ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോ, ബൈജു വർഗ്ഗീസ്, പൂക്കോത്ത് അബൂബക്കർ, സി. ഹരിദാസൻ, അഡ്വ. ഷെഫീർ ചെക്യാട്ട്, ചാക്കോ തൈക്കുന്നേൽ, കെ.പി. നമേഷ് കുമാർ, സി. സുഭാഷ് ബാബു, അരിപ്പയിൽ മജീദ്, സുരേഷ് ചാലാറത്ത് എന്നിവർ നേതൃത്വം നൽകി.